കൊല്ലം: കേരളകൗമുദിയും എക്സൈസ് വകുപ്പും കൊട്ടാരക്കര മൈലം എം.ജി.എം റസിഡൻഷ്യൽ പബ്ളിക് സ്കൂളുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'ലഹരിമുക്ത കേരളം' സെമിനാർ നാളെ മൈലം എം.ജി.എം റസിഡൻഷ്യൽ പബ്ളിക് സ്കൂളിൽ നടക്കും. മയക്കുമരുന്ന് മാഫിയകൾക്കെതിരെ സന്ധിയില്ലാ സമരം നടത്തിക്കാെണ്ട്, മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്കൊപ്പം ചേർന്നാണ് സെമിനാർ നടത്തുന്നത്. നാളെ രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പക്ടർ പി.എ.സഹദുള്ള ക്ളാസ് നയിക്കും. കേരള കൗമുദിയുടെ പ്രതിനിധികളും സ്‌കൂൾ പ്രതിനിധികളും സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.