പത്തനാപുരം : ആവണീശ്വരം എ.പി.പി.എം വി.എച്ച്. എസ് സ്കൂൾ മുൻ ഹെഡ് മാസ്റ്ററും മാനേജരും കേരള പ്രൈവറ്റ് സ്കൂൾ ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.രാമചന്ദ്രൻ നായരുടെ (മാമി സാർ ) 31 മത് ചരമ വാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജരും പി. രാമചന്ദ്രൻ നായർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ആർ. പത്മ ഗിരീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ അഡ്വ. കെ. പ്രകാശ് ബാബു സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു. സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ചികിത്സാസഹായ വിതരണം ചെയ്തു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട്, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസർ, ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, സി.പി.എം കുന്നിക്കോട് ഏരിയ സെക്രട്ടറി മുഹമ്മദ് അസ്ലം, കെ.മണി, മോഹൻരാജ്, അനന്തുപിള്ള, ഷാഹുൽകുന്നിക്കോട്, സജീവൻ, കാര്യറനസീർ , ജി.ബീന, ആർ.പാർവതി, ഷിബു പി.നായർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മീര ആർ. നായർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.ജയദീഷ് നന്ദിയും പറഞ്ഞു.
മഞ്ഞക്കാല സ്കൂളിൽ നടന്ന പി.രാമചന്ദ്രൻ നായർ അനുസ്മരണം
പ്രിൻസിപ്പൽ എ.ആർ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജിവാസുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ജി.രേഖ, അജയകുമാർ, ബീന,സജീവ്, ടി.സുരേഷ്, പ്രമിൻ എന്നിവർ സംസാരിച്ചു.