 
കരുനാഗപ്പള്ളി: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് കരുനാഗപ്പള്ളി മുൻസിപ്പൽ കമ്മിറ്രി തയ്യിൽ സലാഹിന് ജീവിതോപാധിയായി നൽകിയ സാധനങ്ങൾ നിറച്ച ബങ്കിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ നിർവഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അമ്പുവിള ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അമ്പുവിള സലാഹ് താക്കോൽ കൈമാറി. എസ്. ടി.യു ജില്ലാ ജനറൽ സെക്രട്ടറി താഷ്കന്റ് കാട്ടിശ്ശേരി, മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ യൂനുസ് ചിറ്റുമൂല, നഗരസഭ കൗൺസിലർ റഹിയാനത്ത് ബീവി,
ദമാം കെ.എം.സി.സി ഈസ്റ്റേൺ പ്രോവിൻസ് സെക്രട്ടറി ആഷിക് തൊടിയൂർ, സിദ്ദീഖ് ഷാ, പി.എ.താഹ, മജീദ് മാരാരിത്തോട്ടം, നവാബ് ചിറ്റുമൂല, സക്കീർ പുത്തൻ വീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.