photo
അന്ധവിശ്വാസത്തിനെതിരെ ക്ലാപ്പന ഇ..എം. എസ് സാംസ്കാരിക വേദി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെയുള്ള ബോധവത്ക്കരണത്തിന് കരുനാഗപ്പള്ളിൽ തുടക്കമായി. താലൂക്കിലെ ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണ പരിപാടികൾ നടക്കുന്നത്.

'നരബലിക്കാലത്തെ സാമൂഹ്യ ചിന്ത' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാപ്പന ഇ.എം.എസ് സാംസ്കാരിക വേദി ഗ്രന്ഥശാലയിൽ ക്ലാസ് നടന്നു.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗം പി.എസ്.രാജശേഖരൻ വിഷയാവതരണം നടത്തി. മനോജ് അഴീക്കൽ അദ്ധ്യക്ഷനായി. ആർ.മോഹനൻ സ്വാഗതവും അനിൽ നന്ദിയും പറഞ്ഞു. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലെ പ്രതിഭകളെയും ക്ലാപ്പന എസ്. വി.എച്ച്.എ.എസ് എസിലെ എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫീസർ ആർ. നവാസിനെയും ആദരിച്ചു.