
കൊല്ലം: ചാത്തന്നൂർ ക്ഷീരസംഗമത്തിൽ താരമായി രാജസ്ഥാനിൽ നിന്നെത്തിയ 'കാമി' ഒട്ടകം. കൊട്ടിയം സ്വദേശി അമലാണ് ക്ഷീരസംഗമത്തിൽ ഒട്ടകത്തെ പ്രദർശിപ്പിച്ചത്.
മണ്ണിലുരുണ്ട് മറിഞ്ഞാണ് ഒട്ടകത്തിന്റെ കുളി. ഓഡിറ്റോറിയത്തിലെ മണ്ണിൽ കുളിച്ചും മന്ത്രി ചിഞ്ചുറാണിയുടെ കൈയിൽ നിന്ന് ഇലത്തീറ്റകൾ തിന്നും കാമി കാണികളുടെ മനം കവർന്നു. പശുക്കിടാങ്ങളുടെ പ്രദർശനം, കാലികളുടെ സൗന്ദര്യ മത്സരം എന്നിവയും നടന്നു.
പഞ്ചാബിന്റെ സ്വന്തം എരുമകളായ നീലി രവിയും കാണികൾക്ക് കൗതുകമായി.
കറുപ്പും തവിട്ടും ചേർന്ന വർണപ്പകർച്ചയാണ് നീലി രവിക്ക്. കേരളത്തിൽ
അപൂർവമായ നീലി രവി ഇനത്തെ എത്തിച്ചത് പരവൂർ പുത്തൻകുളം കാവേരിയിലെ ഷാജിയാണ്.