പരവൂർ :പരവൂർ സംഗീത സഭയുടെ 5ാം വാർഷികാഘോഷം ഇന്ന് നടക്കും . പരിപാടിയുടെ ഭാഗമായി പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന മൂന്നാമത് പരവൂർ ജി .ദേവരാജൻ മാസ്റ്റർ പുരസ്‌കാരം ഗായകൻ ജി.വേണുഗോപാലിനും ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്കുള്ള പുരസ്കാരം നടൻ മധുവിനും നൽകും. വൈകിട്ട് 5ന് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്‌ഘാടനം ചെയ്യും. സംഗീത സഭ പ്രസിഡന്റ് സജി അരങ്ങ് അദ്ധ്യക്ഷാകും. പുരസ്‌കാര സമർപ്പണം
എൻ.കെ പ്രേമചന്ദ്രൻ എം .പിയും പ്രശസ്തി പത്ര സമർപ്പണം ജി.എസ്.ജയലാൽ എം .എൽ .എയും നിർവഹിക്കും . രാജീവ് ആലുങ്കൽ പ്രതിഭകളെ ആദരിക്കും.