കൊ​ല്ലം: ജി​ല്ലാ പൊലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘം ഭ​ര​ണ​സ​മി​തി​യി​ലേക്ക് നടന്ന തിര​ഞ്ഞെ​ടു​പ്പിൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണ​ മു​ന്ന​ണി​ക്ക് ഉ​ജ്വ​ല വി​ജ​യം. ക​ഴി​ഞ്ഞ വർ​ഷം ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ ​സം​ഘ​മാ​യി തി​ര​ഞ്ഞെ​ടു​ത്ത പൊ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം ക​ഴി​ഞ്ഞ അഞ്ചുവർ​ഷം ന​ട​പ്പാക്കി​യ​ ക്ഷേ​മ ​പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലമെന്ന് ഭാ​ര​വാ​ഹി​കൾ പ​റ​ഞ്ഞു. 2889പേർ​ക്ക്‌​ വോ​ട്ട് അവ​കാ​ശ​മു​ണ്ടാ​യി​രു​ന്നതിൽ 2215പേർ​ വോ​ട്ട് ചെ​യ്​തു. 600 മു​തൽ 850 വ​രെ ​വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും വി​ജ​യി​ച്ച​ത്. നി​ല​വി​ലെ പ്ര​സി​ഡന്റ് എ​സ്.​ഷൈ​ജു, സെ​ക്ര​ട്ട​റി ബി.എ​സ്.സ​നോ​ജ്, എ​സ്.ആർ.ഷി​നോ​ദാ​സ്, എ.എ.ശി​വ​കു​മാർ, എസ്.സ​ലിൽ, ആർ.എൽ.സാ​ജു, ഒ.പ്ര​ഭ, എ​സ്.കെ.ശോ​ഭാ​മ​ണി, എ​സ്.റ​ജീ​ന ബി​വി, സി.സു​ധാ​ക​രൻ, സി.വി​നോ​ദ് കു​മാർ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. കു​പ്ര​ചാര​ണ​ങ്ങ​ൾ പാ​ടേ ത​ള്ളിക്ക​ള​ഞ്ഞ് മി​ക​ച്ച വി​ജ​യം സ​മ്മാ​നി​ച്ച സ​ഹ​കാ​രി​ക​ളോ​ട് സ​ഹ​ക​ര​ണ​ മു​ന്ന​ണി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.