phot
ശ്രീനാരായണ എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ പ്രവർത്തക സമ്മേളനത്തിൽ അഞ്ചൽ ശാഖ അംഗവും കോഴഞ്ചേരി ഗവ.താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമായ അരവിന്ദിന് യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ മെമ്പർ ഷിപ്പ് നൽകുന്നു. യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ് , യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: ശ്രീനാരായണ എംപ്ലോയീസ് ഫോറം പുനലൂർ യൂണിയൻ പ്രവർത്തക സമ്മേളനം യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ കൗൺസിലറൻമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, ഏംപ്ലോയീസ് ഫോറം യൂണിയൻ പ്രസിഡന്റ് സുനിൽദത്ത്, സെക്രട്ടറി പി.ജി.ബിനുലാൽ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ,സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബിന്ദു പി.ഉത്തമൻ( പ്രസിഡന്റ്), ഡോ.അരവിന്ദ്,കെ,ബീന, സി.ഗീതകുമാരി (വൈസ് പ്രസിഡൻറുമാർ), അ‌ഞ്ജു അർജ്ജുനൻ( സെക്രട്ടറി), കെ.ശ്രീജ,ടി.സിനി,ആർ.സീമ(ജോ.സെക്രട്ടറിമാർ),ടി.ബി.അതുൽ(ട്രഷറർ),ജി.ബൈജു, പി.ജി.ബിനുലാൽ (കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങൾ),അരുൺ ആനന്ദ്, ബിനിയ,നർമ്മ എസ്.പ്രദീപ്, എൻ.ബിന്ദു ബാഹുലേയൻ, പി.ജി.രജനി ലാലു,ജി.ഷീല സ്റ്റാർസി,എസ്.അനിമോൾ, എസ്.എസ്.പ്രശാന്ത്,ആർ.ശൈജ, ഡോ.ലൗലി ജയമോഹൻ, കെ.എസ്.ഷൈനി,ബി.സുധർമ്മ,കെ.ആർ.ലക്ഷ്മി ദേവി,കെ.സുന്ദരേശൻ,എസ്.പി.മനീഷ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.