
കൊല്ലം: കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിൽ നടന്ന കലോത്സവത്തിന് തിരശീലവീണു. 30ന് വൈകിട്ട് നടന്ന നാടൻപാട്ടരങ്ങിന് അതുൽ നറുകര (പാലാപ്പള്ളി ഫെയിം) നേതൃത്വം നൽകി.
വൈകിട്ട് 5ന് നടന്ന സമ്മേളനം അതുൽ നറുകരയും ആർട്സ് ക്ലബ് സെക്രട്ടറി പി.നന്ദനയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ പി.സുന്ദരൻ അദ്ധ്യക്ഷനായി. നിറഞ്ഞ സദസിന് മുന്നിൽ അവതരിപ്പിച്ച നാടൻ പാട്ടുകൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു. ജനകീയ കലാരൂപമായ നാടൻ പാട്ടുകളെക്കുറിച്ചും അതിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളെ കുറിച്ചും അതുൽ നറുകര കുട്ടികൾക്ക് വിവരിച്ചുനൽകി.