എഴുകോൺ : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, ടി.ആർ.ബിജു, അഡ്വ.ബിജു എബ്രഹാം, പി.എസ്.അദ്വാനി, പാറക്കടവ് ഷറഫ്, ജോർജ് പണിക്കർ, വി.തുളസീധരൻ, അഡ്വ.എൻ. രവീന്ദ്രൻ, ബീന മാമച്ചൻ, മഞ്ജുരാജ്, ടി. സി.ഉമ്മച്ച ൻ, എസ്.കുമാർ,ടി. തിലകൻ,ജോജി ഐ. പണിക്കർ, കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.