phot
എൻ.സി.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ എൻ.എൽ.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജ്യോതി തെളിക്കൽ എൻ.സി.പി സംസ്ഥാന സെക്രട്ടറി ജി.പത്മാകരൻ നിർവഹിക്കുന്നു

പുനലൂർ: രാജ്യത്ത് സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിൽ അന്ധവിശ്വാസത്തിൻെറ വേരുകൾ ആഴ്ന്നിറങ്ങിയത് കൊണ്ടാണ് നര ബലിയടക്കമുളള അനാചാരങ്ങൾ വർദ്ധിക്കുന്നതെന്ന് എൻ.സി.പി ജില്ല പ്രസിഡന്റ് ചന്ദനത്തോപ്പ് അജയകുമാർ പറഞ്ഞു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അന്ധവിശ്വാസകൾക്കെതിരെ എൻ.സി.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ എൻ.എൽ.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ തൂക്ക് പലത്തിന് സമീപത്തെ ഗാന്ധിപ്രതിമക്ക് മുന്നിൽ സംഘടിപ്പിച്ച ജ്യോതി തെളിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എൽ.സി ജില്ല പ്രസിഡന്റ് സന്തോഷ് ഉറുകുന്ന് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ ജി.പത്മാകരൻ, വിശാലാക്ഷി, എൻ.എൽ.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.ഉണ്ണിത്താൻ,നിയോജക മണ്ഡലം പ്രസിഡന്റ് കുളത്തൂപ്പുഴ റിയാസ്,സുനിൽ അഞ്ചൽ തുടങ്ങിയവർ സംസാരിച്ചു.