കൊല്ലം: കൊല്ലം കോർപ്പറേഷനിലെ സാർവത്രിക അഴിമതികൾക്കെതിരെയും കുടുംബശ്രീ യൂണിറ്റുകളിലെ സാമ്പത്തിക തട്ടിപ്പുകൾ വിജിലൻസ് അന്വേഷിക്കുക, വ്യാജ ഒപ്പിട്ട് പണം തട്ടിയ എല്ലാ ഉദ്യോഗസ്ഥൻമാരെയും സസ്‌പെൻഡ് ചെയ്യുക, മേയറുടെ ഓഫീസിലുണ്ടായ തീപിടുത്തം സമഗ്രമായി അന്വേഷിക്കുക, തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തിരമായി നന്നാക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. കെ. മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്യും.