എഴുകോൺ: രാജ്യത്തിന് കരുത്തും പുരോഗതിയും പകർന്നു നൽകിയ നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി പദ്ധതിയടക്കം സമൂഹത്തിന്റെ താഴേത്തട്ടിലെ ജനവിഭാഗങ്ങൾക്ക് വേണ്ടി ഒട്ടേറെ വിപ്ലവകരമായ പദ്ധതികൾക്ക് ഇന്ദിര രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എഴുകോൺ നാരായണൻ, വി. ഫിലിപ്പ്, ചാലൂക്കോണം അനിൽകുമാർ, എസ്.സുഗതകുമാരി, വെളിയം ജയചന്ദ്രൻ, പി.സി. മാത്തുണ്ണി തരകൻ, സൂസൻ വർഗീസ്, ഷാബു രവീന്ദ്രൻ, രാജീവ് വിനായക, ഷാജി കുഴിവിള , ഗോപിനാഥൻ പിള്ള, അലിയാര് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. കെ.ജയപ്രകാശ് നാരായണൻ സ്വാഗതം പറഞ്ഞു.