# വിദ്യാഭ്യാസം

സീറ്റൊഴിവ്

കൊല്ലം: കൊ​ല്ലം, വ​ട​ക്കേ​വി​ള ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് ഒ​ഫ് ടെ​ക്​​നോ​ള​ജി​യിൽ ബി.എ ഇം​ഗ്ലീ​ഷ്, ബി.എ​സ്‌സി ബോ​ട്ട​ണി ആൻഡ് ബ​യോ​ ടെ​ക്​​നോ​ള​ജി​, എം.എ​സ്‌സി ബ​യോ​ടെ​ക്​​നോ​ള​ജി, എം​കോം എ​ന്നീ വി​ഷ​യ​ങ്ങ​ളിൽ ഏ​താ​നും സീ​​റ്റു​കൾ ഒ​ഴി​വ്. ഫോൺ: 0474​2723156, 9446428423.

ഡേ​റ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ

കൊല്ലം: ശാസ്താംകോട്ട എൽ.ബി.എസ് സെന്ററിൽ എസ്.എസ്.എൽ.സി പാസായവർക്ക് ഈ മാസം ആരംഭിക്കുന്ന നാലുമാസം ദൈർഘ്യമുള്ള ഡേ​റ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌​സിലേക്ക് അപേക്ഷിക്കാം. എസ്.സി, എസ്.​ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ഇല്ല. ഫോൺ: 9446854661.

ഐ.ഇ.എൽ.ടി.എസ് പരിശീലനം

കൊല്ലം: തിരുവനന്തപുരം കിറ്റ്‌സിൽ ഐ.ഇ.എൽ.ടി.എസ് കോഴ്‌​സിന് അപേക്ഷ ക്ഷണിച്ചു. ഒരുമാസം ദൈർഘ്യമുള്ള കോഴ്‌​സിന് 7500 രൂപയും ജി.എസ്.ടിയും, രണ്ടുമാസം ദൈർഘ്യമുള്ള കോഴ്‌​സിന് 10,500 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. അടിസ്ഥാന യോഗ്യത ബിരുദം. ഫോൺ ​ 0471 2329539, 2323989, 2329468, 7907527879.

ബി.കോം സ്പോട്ട് അഡ്മിഷൻ

കൊല്ലം: കേരള യൂണിവേഴ്‌സി​റ്റിയുടെ കീഴിൽ ചാത്തന്നൂർ എം.ഇ.എസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.കോം (ടാക്സ്) വിഷയത്തിൽ ഒഴിവുകളിൽ ഇന്നും നാളെയും സ്പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്ക​റ്റും അനുബന്ധ രേഖകളുമായി എത്തണം. ഫോൺ: 9447036509.

സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്‌സ്

കുണ്ടറ: പുനുക്കന്നൂർ ദേശ സേവിനി ഗ്രന്ഥശാല, സാക്ഷരത മിഷൻ, വികസന വിദ്യാകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്‌സ് ആരംഭിക്കുന്നു. ആറു മാസം ദൈർഘ്യമുള്ള കോഴ്‌​സിലേക്ക് 20നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പൂർത്തിയാകുന്നവർക്ക് ഗവ. അംഗീകൃത സർട്ടിഫിക്കറ്റും യൂണി​റ്റിനാവശ്യമായ സാങ്കേതിക സഹായവും നൽകും. ഫോൺ: 8281456780, 9846898452.

# അദ്ധ്യാപക ഒഴിവ്

മനയിൽകുളങ്ങര വനിത ഐ.ടി.ഐ

കൊല്ലം: മനയിൽകുളങ്ങര സർക്കാർ വനിത ഐ.ടി.ഐ യിൽ ഹോസ്പി​റ്റൽ ഹൗസ് കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിനായുള്ള അഭിമുഖം നവംബർ 7ന് രാവിലെ 10.30ന് ഐ.ടി.ഐയിൽ നടക്കും. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജ്‌​മെന്റ് വിഷയത്തിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹെൽത്ത് കെയർ മാനേജ്‌​മെന്റ് വിഷയത്തിൽ പി.ജി ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പി​റ്റൽ അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ ഹെൽത്ത് കെയർ മാനേജ്‌​മെന്റ് വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഹോസ്പി​റ്റൽ ഹൗസ് കീപ്പിംഗ് ട്രേഡിൽ എൻ.ടി.സി, എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. ഫോൺ: 0474 2793714.

അഷ്ടമുടി ഹയർ സെക്കൻഡറി സ്‌കൂൾ

അഞ്ചാലുംമൂട്: അഷ്ടമുടി ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ് വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിനും പ്രൈമറി എൽ.പി വിഭാഗത്തിലും അദ്ധ്യാപികമാരെ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. അഭിമുഖം നാളെ നടക്കും. രാവിലെ 10ന് എൽ.പി വിഭാഗവും ഉച്ചയ്ക്ക് 2ന് എച്ച്.എസ് ഇംഗ്ലീഷ് വിഭാഗത്തിലുമാണ് അഭിമുഖം. അസൽ സർട്ടിഫിക്ക​റ്റുകളും പകർപ്പുമായി എത്തണം. ഫോൺ: 0474 2700793, 8547515521.

# പൊതുഅറിയിപ്പുകൾ

കലാകാര ഇൻഷ്വറൻസ്

കൊല്ലം: കേരള ലളിത കലാ അക്കാഡമിയുടെ കലാകാര ഇൻഷ്വറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. അപേക്ഷ അക്കാഡമിയുടെ ഏത് ഗാലറിയിലും നൽകാം. വെബ്സൈറ്റ്: www.lalithkala.org.

അവാർഡിന് അപേക്ഷിക്കാം

കൊല്ലം: ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷനും ക്യാറ്റ് ഐസ് ക്രിയേഷൻസും സംയുക്തമായി നൽകുന്ന അവാർഡിലേക്ക് അപേക്ഷ ക്ഷണിച്ചു. നൃത്ത അദ്ധ്യാപകർ, നർത്തകർ, അഭിനേതാക്കൾ, താളവാദ്യ കലാകാരന്മാർ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 9037034934.


രജിസ്‌ട്രേഷൻ പുതുക്കാം

കൊല്ലം: വിവിധ എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ചുകളിലും പ്രൊഫഷണൽ ആൻഡ് എക്‌​സിക്യുട്ടീവ് എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ചുകളിലും രജിസ്​റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികളിൽ, പി.എസ്.സി മുഖേനയോ എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിക്കുകയും വിവരം രേഖാമൂലം എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ചുകളിൽ അറിയിച്ചിട്ടുള്ളവരും സ്ഥിരം ജോലി ലഭിച്ചതിനാൽ പിന്നീട് പുതുക്കാതെ ലാപ്‌​സായിട്ടുള്ളവരുമായ ഭിന്നശേഷി വിഭാഗക്കാരുടെ രജിസ്‌ട്രേഷൻ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി പുതുക്കി നൽകും. 50 വയസ് പൂർത്തിയാകാത്ത എല്ലാ ഭിന്നശേഷി വിഭാഗക്കാർക്കും ആനുകൂല്യം ലഭിക്കും. സ്ഥിരം ജോലി ഉള്ളവർ ഉദ്യോഗദായകരിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അതാത് എംപ്ലോയ്‌​മെന്റ് എക്‌​സ്‌​ചേഞ്ചുകളിൽ ഡിസംബർ 31 വരെ അപേക്ഷിക്കാം.

ജില്ലാ സൈനിക ബോർഡ് യോഗം

കൊല്ലം: 116-ാമത് ജില്ലാ സൈനിക ബോർഡ് യോഗം 16ന് രാവിലെ 11ന് ജില്ലാ വികസന കമ്മിഷണറുടെ ചേംബറിൽ നടക്കും.

ഖാദി റിഡക്ഷൻ മേള

കൊല്ലം: നാളെ മുതൽ 18 വരെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ഖാദി തുണിത്തരങ്ങളുടെ റിഡക്ഷൻ മേള നടക്കും. ഫോൺ: 0474 2743587.