aone6960

കൊല്ലം: ജില്ലാ സഹോദയ യൂത്ത് ഫെസ്റ്റിവലിൽ കാവനാട് ലേക്ക് ഫോർഡ് സെൻട്രൽ സ്കൂളും എം.ജി.എം കൊട്ടാരക്കര പള്ളിമൺ സിദ്ധാർത്ഥ സ്കൂളും ചാമ്പ്യന്മാരായി.

മൂന്ന് ദിവസമായി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്നുവന്ന
ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ സി.ബി.എസ്.ഇ കലാമേളയിൽ 13,426 പോയിന്റ് നേടി കാവനാട് ലേക്ക് ഫോഡ് സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
1369 പോയിന്റുമായി കൊട്ടാരക്കര എം.ജി.എം സ്കൂൾ രണ്ടും 1279 പോയിന്റ് നേടി പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മൂന്നും സ്ഥാനത്തെത്തി.

1189 പോയിന്റുമായി കരവാളൂർ ഒക്സ്ഫോർഡ് സ്കൂളും 1079 പോയിന്റുമായി കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയോസ് സ്കൂളും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

വിജയികൾക്ക് പി.സി.വിഷ്ണുനാഥ് എം.എൽ.എ സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സഹോദയ ചെയർമാൻ ഡോ. ഡി.പൊന്നച്ചൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ.ഉണ്ണിക്കൃഷ്ണൻ ആശംസ അർപ്പിച്ചു.

സഹോദയ സെക്രട്ടറി ഡോ. സുഷമ മോഹൻ സ്വഗതവും സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മാനേജർ സുരേഷ് സിദ്ധാർത്ഥ നന്ദിയും പറഞ്ഞു. ജില്ലയിലെ മുപ്പതോളം സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.