
ഇരവിപുരം: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോളയത്തോട്ടിൽ നടത്തിയ ജ്യോതി പ്രയാണം കോൺഗ്രസ് നേതാവ് മോഹൻ ശങ്കർ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസിന് ജ്യോതി കൈമാറി ഉദ്ഘാടനം ചെയ്തു. പ്രയാണം കൊല്ലുർ വിള പള്ളിമുക്കിൽ സമാപിച്ചു. ഡി.സി.സി ഭാരവാഹികളായ എസ്.ശ്രീകുമാർ, എം.എം.സൻജീവ് കുമാർ, ജി.ജയപ്രകാശ്, മണ്ഡലം പ്രസിഡന്റുമാരായ ശിവരാജൻ വടക്കേവിള, പാലത്തറ രാജീവ്, കിളികൊല്ലൂർ സക്കീർ ഹുസൈൻ, ജോൺസൻ മുണ്ടയ്ക്കൽ, ശശിധരൻ പിള്ള, കെ.പി.സി.സി അംഗം ജോസഫ് കുരുവിള, കൗൺസിലർ അഭിലാഷ് കുരുവിള, ഐ.എൻ.ടി.യു.സി നേതാക്കളായ വടക്കേവിള ശശി, നൗഷാദ്, ലൈലാകുമാരി, ശാന്തിനി ശുഭദേവൻ എന്നിവർ നേതൃത്വം നൽകി.