ഓയൂർ: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം കരീപ്ര മടന്തകോട് സ്മൃതി മണ്ഡപത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് ബി.രാജൻപിള്ളയുടെ
അദ്ധ്യക്ഷതയിൽ കെ.പി.സി.സി മെമ്പർ വെളിയം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി അനുസ്മരണം സൂര്യദേവൻ, രാധാകൃഷ്ണൻ, മനോഹരൻ, കരുണാകരൻ ഉണ്ണിത്താൻ, മുരളീധരൻ പിള്ള, ജോൺ, ഉത്തമൻ, പ്രിൻസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതമ്മ സ്വാഗതവും മഹിളാകോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ലളിതമണി നന്ദിയും പറഞ്ഞു.