
പുത്തൂർ: മുൻവിരോധത്താൽ യുവാവിനെ മരപ്പലക കൊണ്ട് തലയ്ക്കടിച്ച് ഗുരുതര പരിക്കേൽപ്പിച്ച മൂന്ന് പേരെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പവിത്രേശ്വരം മുരുകാലയത്തിൽ ശ്രീരാജ് (20, അരുൺ), സരത്ത് ഭവനിൽ സജിത്ത് (22), ഇടവട്ടം പുന്നവിള വീട്ടിൽ മിഥുൻ (21, നന്ദു) എന്നിവരാണ് അറസ്റ്റിലായത്. പവിത്രേശ്വരം ജോ ഭവനിൽ ജോമോനെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമിച്ചത്. ജോമോന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും മരപ്പലക കൊണ്ട് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തലയ്ക്കടിച്ചതെന്നാണ് നിഗമനം. സംഘത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നിർദേശാനുസരണം പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാർ എസ് ഐ ടി.ജെ ജയേഷ് എ.എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ മധു, സി.പി.ഒ ശ്യം എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.