photo
കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ജ്യോതി പ്രയാണ സംഗമം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഇന്ത്യ നേരിടുന്ന ഭരണകൂട ഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ മതേതരത്വ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ എകീകരണം അനിവാര്യമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ പറഞ്ഞു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിര ജ്യോതി പ്രയാണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതരത്വം നിലനിർത്താൻ വേണ്ടിയാണ് ഇന്ദിരാഗാന്ധി ജീവത്യാഗം ചെയ്തതെന്നു എന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജശേഖരൻ, കെ.ജി.രവി , എൽ.കെ. ശ്രീദേവി, ചിറ്റുമൂല നാസർ, മുനമ്പത്ത് വഹാബ്,എം. അൻസാർ, രമ ഗോപാലകൃഷ്ണൻ,

ഡി. ചിദംബരൻ,ബോബൻ ജി.നാഥ്, എ.എ. അസീസ്,നിസാർ,എസ്. ജയകുമാർ, മുനമ്പത്ത് ഗഫൂർ,കെ.എ ജവാദ്, എൻ.രമണൻ,മണിലാൽ, മേലൂട്ട് പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.