
കുന്നിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. വിളക്കുടി ചിത്രപുരി ബംഗ്ലാവിൽ സി.ഒ. ഫിലിപ്പാണ് (അപ്പോയി, 67) ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മാസം 27ന് കുന്നിക്കോട് ജംഗ്ഷനിലായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ 10ന് കാര്യറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി ഫിലിപ്പ്. മക്കൾ: രേഖ, രാഖി. മരുമക്കൾ: ഷൈജു, ബന്നി.