photo
അണ്ടൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന ഭരണഘടന സാക്ഷരത സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിന്റെ ഭാഗമായി അണ്ടൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന ഭരണഘടന സാക്ഷരത സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.രംഗനാഥൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെൻസി റെജി, കെ.സഹജമ്മ, ജി.ശ്യാമളകുമാരിയമ്മ, ആർ.അരവിന്ദാക്ഷൻ പിള്ള എന്നിവർ സംസാരിച്ചു. സെനറ്റർമാരായ രജനി അജികുമാർ, രാധാമണി എന്നിവർ ക്ളാസെടുത്തു.