sradha
വിനോയിക്കും കുടുംബത്തിനും' ശ്രദ്ധ' യുടെ സ്നേഹവിരുന്നു നൽകിയപ്പോൾ

തൊടിയൂർ: കുടുംബത്തിന്റെ ആകെയുള്ള 13 സെന്റ് ഭൂമിയിൽ നിന്ന് മൂന്നുസെന്റ് വീതം മൂന്നു നിർദ്ധ കുടുംബംഗങ്ങൾക്ക് വീടുവയ്ക്കാൻ സൗജന്യമായി വിട്ടുകൊടുത്ത തഴവ മണപ്പള്ളി സ്വദേശി വിനോയിക്കും കുടുംബാംഗങ്ങൾക്കും ജീവകാരുണ്യ പ്രസ്ഥാനമായ 'ശ്രദ്ധ'

സ്നേഹവിരുന്നൊരുക്കി. ജീവിത പ്രയാസങ്ങൾക്കിടയിലും മൂന്നു സാധു കടുംബങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച അവർക്ക് ശ്രദ്ധയുടെ കുടുംബാംഗങ്ങൾ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. മധുരവിതരണവും നടന്നു. അഡ്വ.സുധീർകാരിക്കൽ, നജീബ് മണ്ണേൽ, സാജൻ വൈശാഖം, പി. ബ്രൈറ്റ്സൺ, സിയോൺ ശിഹാബ്, മുജീബ് എസ്.പൊയ്യക്കരേത്ത്, ടി.മോഹനൻ, റഷീദ് കൊട്ടയ്ക്കാട്ട്, ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.