adarsh-17

കുന്നത്തൂർ: സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്ത് ലുലുമാൾ കാണാൻ പോയ വിദ്യാർത്ഥി പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. കോവൂർ അരിനല്ലൂർ വലിയവിള പടിഞ്ഞാറ്റത്തിൽ ആദർശ് ബസിലിയനാണ് (17) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.ലുലുമാൾ സന്ദർശിച്ച് തിരികെ വീട്ടിലേക്ക് വരാൻ സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. പാളട് ചേർന്ന നിന്ന ആദർശ് ട്രെയിൻ വരുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും തട്ടുകയായിരുന്നു. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരിങ്ങാലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദർശ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് പട്ടക്കടവ് സെന്റ് ആൻഡ്രൂസ് ചർച്ചിൽ. അച്ഛൻ:ബേസിൽ അമ്മ :മേരി സഹോദരൻ:അബിൻ.