കൊട്ടാരക്കര: മൈലം ഇഞ്ചക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിയ നാൽവർ സംഘത്തെയാണ് ആക്രമിച്ചത്. എം.സി റോഡിന്റെ അരികിൽ കനറാ ബാങ്കിന് സമീപത്തെ കടയിൽ ചായകുടിക്കാനായി ഓട്ടോയിൽ നിന്ന് ഇറങ്ങിയ മൂന്നുപേരെ നായ കടിച്ചു. സമീപത്ത് നിന്നയാൾ ഓടിയെത്തി നായയെ കല്ലെടുത്തെറിഞ്ഞു. ഉടനെ നായ ഇദ്ദേഹത്തിന് നേരെ തിരിഞ്ഞു. തലങ്ങും വിലങ്ങും കടിച്ചുപറിച്ചു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.