kala

പാഞ്ചാലിയുടെ സ്ത്രീസഹജമായ മോഹത്തെയും അത് സാധിച്ചു കൊടുക്കാനുള്ള പരാക്രമിയായ ഭീമന്റെ പൗരുഷത്തെയും കലാമണ്ഡലം കൂത്തമ്പലത്തിൽ നാല് വിദ്യാർത്ഥിനികൾ അവതരിപ്പിച്ചപ്പോൾ അത് കലാമണ്ഡലത്തിന്റെ 92 വർഷത്തെ ചരിത്രത്തിലെ ആദ്യസംഭവമായി

ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​പ​ഠ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ദേ​വി​ക,​ ​അ​ഞ്ജ​ലി,​ ​സ്നേ​ഹ,​ ​രേ​ഷ്മ​ ​എ​ന്നി​വ​രാ​ണ് ​ക​ഥ​ക​ളി​ ​ഉ​പ​വി​ഷ​യ​മാ​യി​ ​പ​ഠി​ച്ച് ​അ​ര​ങ്ങേ​റി​യ​ത്.​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​പ​ഠ​ന​ത്തി​ൽ​ ​(മോ​ഹി​നി​യാ​ട്ടം​)​ ​ഓ​പ്പ​ൺ​ ​കോ​ഴ്സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ഷ്ട​വി​ഷ​യം​ ​തിര​ഞ്ഞെ​ടു​ക്കാ​ൻ​ ​ഇ​പ്പോ​ൾ​ ​അ​വ​സ​ര​മു​ണ്ട്.​ ​ഇ​ത് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​ഇ​വ​ർ​ ​ക​ഥ​ക​ളി​ ​തി​ര​ഞ്ഞെ​ടു​ത്ത്‌​ ​അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ട്ട​യ​ത്തു​ ​ത​മ്പു​രാ​ന്റെ​ ​ക​ല്യാ​ണ​ ​സൗ​ഗ​ന്ധി​കം​ ​ആ​ട്ട​ക്ക​ഥ​യി​ലെ​ ​ഭാ​ഗ​മാ​ണ് ​സെ​പ്തംബ​ർ​ 26​ന് ​അ​വ​ത​രി​പ്പി​ച്ച​ത്.
തെ​ക്ക​ൻ​ ​ക​ള​രി​ച്ചി​ട്ട​യി​ൽ​ 25​ ​മി​നി​റ്റ് ​വീ​ത​മു​ള്ള​ ​ര​ണ്ട് ​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ​അ​ര​ങ്ങേ​റി​യ​ത്.​ ​അ​ഞ്ജ​ലി​യും​ ​ദേ​വി​ക​യും​ ​പാ​ഞ്ചാ​ലി​യും​ ​ഭീ​മ​നു​മാ​യി​ ​ആ​ദ്യം​ ​അ​ര​ങ്ങേ​റി.​ ​തു​ട​ർ​ന്ന് ​സ്നേ​ഹ​യും​ ​രേ​ഷ്മ​യും​ ​(​പാ​ഞ്ചാ​ലി,​ ​ഭീ​മ​ൻ​).​ ​നൃ​ത്ത​പ​ശ്ചാ​ത്ത​ല​മു​ള്ള​തി​നാ​ൽ​ ​പ​ഠ​നം​ ​എ​ളു​പ്പ​മാ​യി.​ ​ആ​ഹാ​ര്യ​ത്തി​ലും​ ​(​വേ​ഷം​)​ ​ആം​ഗ്യ​ത്തി​ലും​ ​മി​ക​വു​ ​കാ​ട്ടി.​ ​പാ​ഞ്ചാ​ലി​യു​ടെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​ഭീ​മ​സേ​ന​ൻ​ ​സൗ​ഗ​ന്ധി​ക​പു​ഷ്പ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ച്ചു​ ​പോ​കു​ന്ന​തു​വ​രെ​യു​ള്ള​ ​രം​ഗ​മാ​ണ് ​അ​ര​ങ്ങേ​റി​യ​ത്.


തുണയായത് ആത്മസമർപ്പണം

ഭീ​മ​നെ​പ്പോ​ലെ​ ​പ​രാ​ക്ര​മി​യാ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​പ​രി​മി​തി​ക​ളു​ണ്ടാ​കാം.​ ​വേ​ഷ​ഭൂ​ഷാ​ദി​ക​ളി​ലും​ ​ഭാ​ഷ​യി​ലും​ ​മു​ദ്ര​ ​യി​ലും​ ​ക​ഥ​ക​ളി​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​മോ​ഹി​നി​യാ​ട്ട​ത്തി​ൽ​ ​ല​ളി​ത​വേ​ഷ​മാ​ണെ​ങ്കി​ൽ​ ​ക​ഥ​ക​ളി​യി​ൽ,​ ​പ്ര​ത്യേ​കി​ച്ചും​ ​പു​രു​ഷ​ക​ഥാ​പാ​ത്ര​ത്തി​ന്റേ​ത് ​സ​ങ്കീ​ർ​ണ്ണ​മാ​ണ്.​ ​കി​രീ​ട​ത്തി​നും​ ​വ​സ്ത്ര​ത്തി​നും​ ​ഭാ​രം​ ​കൂ​ടും.​ ​മോ​ഹി​നി​യാ​ട്ട​ത്തി​ൽ​ ​ശ​രീ​ര​ത്തി​ൽ​ ​ചേ​ർ​ന്നി​രി​ക്കു​ന്ന​ ​വേ​ഷ​ത്തി​ന് ​പ​ക​രം​ ​ക​ഥ​ക​ളി​യി​ൽ​ ​വി​സ്താ​ര​മു​ള്ള​ ​ഉ​ടു​ത്തു​കെ​ട്ടു​ണ്ട്.​ ​ഇ​ത്ത​രം​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​തു​ണ​യാ​യ​ത് ​മി​ക​വും​ ​സ​മ​ർ​പ്പ​ണ​വും.​ ​
വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ12.30​ ​വ​രെ​ ​ആ​റ് ​മാ​സം​ ​കൊ​ണ്ട് 24​ ​ക്ളാ​സാ​ണ് ​ല​ഭി​ച്ച​ത്.​ ​ലോ​ക്ക്ഡൗ​ൺ​ ​കാ​ല​ത്ത് ​ഓ​ൺ​ലെെ​നാ​യി​ ​മു​ദ്ര​ക​ൾ​ ​പ​ഠി​ച്ചു.​ ​നേ​രി​ട്ടു​ള്ള​ ​പ​ഠ​ന​ത്തി​ന്റെ​ ​ഫ​ലം​ ​ചെ​യ്യി​ല്ലെ​ങ്കി​ലും​ ​ക​ഥ​ക​ളി​ക്ക​മ്പം​ ​ആ​ ​കു​റ​വ് ​പ​രി​ഹ​രി​ച്ചു.​ ​ദേ​വി​ക​യും​ ​സ്നേ​ഹ​യും​ ​ഭീ​മ​ന്റെ​ ​വി​ക്ര​മ​ഭാ​വ​ത്തെ​യും​ ​അ​ഞ്ജ​ലി​യും​ ​രേ​ഷ്മ​യും​ ​പാ​ഞ്ചാ​ലി​യു​ടെ​ ​മു​ഗ്ദ്ധ​ഭാ​വ​ത്തെ​യും​ ​ത​ന്മ​യ​ത്വ​ത്തോ​ടെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​മോ​ഹി​നി​യാ​ട്ട​ത്തി​ലെ​ ​ലാ​സ്യ​ഭാ​വം​ ​ക​ഥ​ക​ളി​മു​ദ്ര​ക​ളി​ൽ​ ​ക​ല​ർ​ന്ന് ​ത​നി​മ​ ​ന​ഷ്ട​പ്പെ​ടാ​തെ​ ​ശ്ര​ദ്ധി​ക്കാ​നും​ ​വ​ലി​യൊ​ര​ള​വി​ൽ​ ​ക​ഴി​ഞ്ഞു.​ ​ക​ഥ​ക​ളി​ ​സം​ഗീ​ത​വു​മാ​യി​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​വി​ഘ്നേ​ഷ്,​ ​ന​വീ​ൻ,​ ​ല​ക്ഷ്മി​പ്രി​യ​ ​എ​ന്നി​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തെ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​കോ​ഴ്സി​ൽ​ ​ര​ണ്ടാം​ ​വ​ർ​ഷം​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​റി​ലാ​ണ് ​ക​ഥ​ക​ളി.

​വീട്ടിൽനിന്ന് പിന്തുണ

ക​ല​യോ​ടു​ള്ള​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​താ​ത്പ​ര്യം​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്ക് ​പി​ന്തു​ണ​യും​ ​പ്ര​ചോ​ദ​ന​വു​മാ​യി.​ ​നോ​ർ​ത്ത് ​പ​റ​വൂ​ർ​ ​കെെ​താ​രം​ ​മ​ഠ​ത്തി​ൽ​ ​പ​ഴ​വൂ​ർ​ ​ദേ​വ​ശി​വ​യി​ൽ​ ​രാ​ജീ​വ്കു​മാ​റി​ന്റെ​യും​ ​സ​ര​സ്വ​തി​യു​ടെ​യും​ ​ഏ​ക​മ​ക​ളാ​ണ് ​ദേ​വി​ക​ ​ആ​ർ.​ ​പി​ള്ള.​ ​നാ​ട്ടി​ൽ​ ​ഭ​ര​ത​നാ​ട്യം​ ​പ​ഠി​ച്ചി​രു​ന്നു.​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ള​സ് ​വ​ൺ​ ​മു​ത​ൽ​ ​മോ​ഹി​നി​യാ​ട്ടം​ ​അ​ഭ്യ​സി​ക്കു​ന്നു.​ ​മ​ല​പ്പു​റം​ ​മ​ക്ക​ര​പ്പ​റ​മ്പ് ​നൂ​റ​ൻ​കു​ന്ന​ത്ത് ​വീ​ട്ടി​ൽ​ ​ബാ​ബു​മോ​ന്റെ​യും​ ​ജ്യോതി​യു​ടെ​യും​ ​മ​ക​ളാ​ണ് ​സ്നേ​ഹ.​ ​
അ​ങ്ങാ​ടി​പ്പു​റം​ ​ക​ലാ​ക്ഷേ​ത്ര​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു.​ ​മോ​ഹി​നി​യാ​ട്ട​ത്തി​ൽ​ ​ബി​രു​ദ​പ​ഠ​ന​ത്തി​നാ​ണ് ​ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​ത്.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​രാ​ഹു​ൽ,​ ​ദേ​വി​ന​ന്ദ​ന.​ ​കൂ​ത്താ​ട്ടു​കു​ളം​ ​പാ​ല​ക്കു​ഴ​ ​കൊ​ച്ചു​പ്ളാ​ക്ക​ൽ​ ​സേ​തു​രാ​ജി​ന്റെ​യും​ ​എ​ൽ​സി​യു​ടെ​യും​ ​മ​ക​ളാ​ണ് ​അ​ഞ്ജ​ലി.​ ​സ​ഹോ​ദ​രി​ ​അ​ഭി​ന​വ​ ​ഒ​മ്പ​താം​ ​ക്ളാ​സി​ൽ.​ ​എ​ട്ടാം​ ​ക്ളാ​സ് ​മു​ത​ൽ​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​പ​ഠി​ക്കു​ന്നു.​ ​മ​ല​പ്പു​റം​ ​വാ​ണി​യ​മ്പ​ലം​ ​പോ​രൂ​ർ​ ​പൂ​ത്ര​ക്കോ​വ് ​നെ​ല്ലി​ക്കു​ന്ന് ​വീ​ട്ടി​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ശ്രീ​ജ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​ണ് ​രേ​ഷ്മ.​ ​നാ​ട്ടി​ൽ​ ​നൃ​ത്തം​ ​പ​ഠി​ച്ചി​രു​ന്നു.​ ​ബി​രു​ദ​ത്തി​ന് ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​ചേ​ർ​ന്നു.​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​ശ്രീ​രാ​ജും​ ​ശ്രീ​ഷ്മ​യും​ ​ഭ​ര​ത​നാ​ട്യം​ ​അ​ഭ്യ​സി​ച്ചി​രു​ന്നു.

മാറുന്ന കലാമണ്ഡലം
കാ​ല​ത്തി​നൊ​ത്ത് ​മാ​റി​ ​ക​ല​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ക്കും​ ​തു​ല്യ​ത​ ​ന​ൽ​കു​ക​യാ​ണ് ​ക​ലാ​മ​ണ്ഡ​ലം.​ ​മു​മ്പ് ​മോ​ഹി​നി​യാ​ട്ട​ത്തി​ൽ​ ​ചെ​ണ്ട​യും​ ​ക​ർ​ണാ​ട​ക​ ​സം​ഗീ​ത​വും​ ​ഉ​പ​വി​ഷ​യ​മാ​യി​ ​പ​ഠി​ക്കു​ന്ന​വ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​മൂ​ന്നാം​ ​ബാ​ച്ച് ​മു​ത​ലാ​ണ് ​ഇ​ഷ്ട​വി​ഷ​യം​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​യ​ത്.​ ​അ​തി​ൽ​ ​ക​ഥ​ക​ളി​യു​മു​ണ്ട്.​ ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​എ​ട്ടാം​ ​ക്ളാ​സി​ൽ​ ​ക​ഥ​ക​ളി​ക്ക് ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ചേ​രാം.​ ​ബി​രു​ദ​ത്തി​നും​ ​ക​ഥ​ക​ളി​യി​ൽ​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ചേ​ർ​ക്കാ​ൻ​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു.​ ​ക​ലാ​മ​ണ്ഡ​ലം​ ​അ​ദ്ധ്യാ​പ​ക​നും​ ​ക​മ്മി​റ്റി​യം​ഗ​വു​മാ​യ​ ​ക​രി​യ​ന്നൂ​ർ​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ദേ​വി​ക,​ ​ശ്രീ​ദേ​വി,​ ​ശ്രു​തി​ ​എ​ന്നി​വ​ർ​ ​അ​ടു​ത്തി​ടെ​ ​തി​മി​ല​യി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തി​യ​തും​ ​ക​ലാ​മ​ണ്ഡ​ലം​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​രു​ന്നു.​ ​ആ​ദി​ത്യ​ൻ,​ ​അ​ഭി​ജി​ത് ​എ​ന്നി​വ​രും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മികച്ച ശിക്ഷണം
ചു​രു​ങ്ങി​യ​ ​ക്ളാ​സു​ക​ൾ​ ​കൊ​ണ്ട് ​ക​ഥ​ക​ളി​ ​അ​ര​ങ്ങേ​റ്റ​ത്തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്രാ​പ്ത​രാ​ക്കി​യ​തി​നു​ ​പി​ന്നി​ൽ​ ​ക​ലാ​മ​ണ്ഡ​ലം​ ​ര​വി​കു​മാ​റി​ന്റെ​ ​മി​ക​ച്ച​ ​ശി​ക്ഷ​ണം.​ ​തു​ട​ക്ക​ത്തി​ൽ​ ​ക​ലാ​മ​ണ്ഡ​ലം​ ​തു​ള​സി​കു​മാ​റും​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​ദ്ദേ​ഹം​ ​നി​ള​ ​ക്യാ​മ്പ​സി​ന്റെ​ ​(​പ​ഴ​യ​ ​ക​ലാ​മ​ണ്ഡ​ലം​)​ ​കോ​ ​-​ ​ഓ​ർ​ഡി​നേ​റ്റ​റാ​യ​തോ​ടെ​ ​മു​ഴു​വ​ൻ​ ​ചു​മ​ത​ല​യും​ ​ര​വി​കു​മാ​റി​നാ​യി.​ ​കോ​ട്ട​യം​ ​ത​മ്പു​രാ​ന്റെ​ ​ക​ല്യാ​ണ​സൗ​ഗ​ന്ധി​ക​ത്തി​ൽ​ ​പാ​ഞ്ചാ​ലി​യു​ടെ​ ​ഒ​രു​ ​പ​ദം​ ​മാ​ത്ര​മേ​ ​പ​ഠി​ക്കാ​നു​ള്ളൂ.​ ​അ​തി​ൽ​ ​ഭീ​മ​ന്റെ​ ​ഭാ​ഗം​ ​കൂ​ടി​ ​ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.​ ​ഓ​ണ​ത്തി​ന് ​മു​മ്പേ​ ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്താ​മാ​യി​രു​ന്നു.​ ​കൊ​വി​ഡി​നെ​ത്തു​ട​ർ​ന്ന് ​ചി​ല​ ​ക്ളാ​സു​ക​ൾ​ ​ന​ഷ്ട​പ്പെ​ട്ട​തു​ ​കൊ​ണ്ടാ​ണ് വൈകി​യ​ത്.
ക​ലാ​മ​ണ്ഡ​ലം​ ​ര​വി​കു​മാ​ർ​ ​കൊ​ല്ലം​ ​ഓ​യൂ​ർ​ ​സ്വ​ദേ​ശി​യാ​ണ്.പ​തി​ന​ട്ടാം​ ​വ​യ​സി​ൽ​ ​ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​ ​ക​ഥ​ക​ളി​വേ​ഷം​ ​തെ​ക്ക​ൻ​ ​ക​ള​രി​യി​ൽ​ ​ചേ​ർ​ന്നു.​ 1996​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ത്തി​ന് ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി.​ 1998​ൽ​ ​അ​തേ​ ​വി​ഭാ​ഗ​ത്തി​ൽ​ ​താ​ത്ക്കാ​ലി​ക​ ​അ​ദ്ധ്യാ​പ​ക​നാ​യി.​ 2004​ ​മു​ത​ൽ​ ​സ്ഥി​രാ​ദ്ധ്യാ​പ​ക​ൻ.​ ​ര​ണ്ടു​ ​വ​ർ​ഷ​മാ​യി​ ​വ​കു​പ്പ് ​അ​ദ്ധ്യ​ക്ഷ​നാ​ണ്.​ ആ​റ്റി​ങ്ങ​ൽ​ ​വ​ക്കം​ ​സ്വ​ദേ​ശി​യാ​ണ് ​ക​ലാ​മ​ണ്ഡ​ലം​ ​തു​ള​സി​കു​മാ​ർ.
(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​:​ 9946108346)