drugs

തൃശൂർ: യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിദിനമായ ഇന്ന് രാവിലെ 8ന് തൃശൂർ റൗണ്ടിൽ ലഹരിവിമുക്ത കാമ്പയിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിക്കും. മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോ ഓർഡിനേറ്റർമാർ, ക്ലബ് ഭാരവാഹികൾ, ടീം കേരള സേനാംഗങ്ങൾ എന്നിവർ പങ്കെടുക്കും.