പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ നവീകരിച്ച പ്രസവ വാർഡിന്റെയും ഓപറേഷൻ തിയേറ്ററിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാവിലെ 10ന് ഓൺലൈനായി നിർവഹിക്കും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഡി.എം.ഒ: ഡോ. ടി.പി. ശ്രീദേവി, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു.ആർ. രാഹുൽ തുടങ്ങിയവർ സംബന്ധിക്കും.