കൊടുങ്ങല്ലൂർ: ശ്രീ സായ് വിദ്യാഭവനിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ബാബാ സായ് എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ഈ വർഷത്തെ കർമ ശ്രേഷ്ഠാ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകൻ ലാൽജോസ് അർഹനായി. ഒക്ടോബർ 5ന് രാവിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമർപ്പിക്കും. അന്നേദിവസം വിദ്യാഭ്യാസ കലാ സാംസ്‌കാരിക ഔദ്യോഗിക ആത്മീയ മേഖലകളിലെ വിശിഷ്ട വ്യക്തികളായ വിവേകനന്ദ വേദിക് വിഷൻ ഡയറക്ടർ ലക്ഷ്മി കുമാരി, സത്യധർമനടികൾ, ജോസഫ് മാളിയേക്കൽ, എം.എസ്. മുരളീധരൻ, വി.എം. കമാലുദ്ദീൻ എന്നിവർ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും. കൂടാതെ ഗ്രന്ഥ പൂജയും, കുട്ടികളുടെ അരങ്ങേറ്റവും, സംഗീത നൃത്ത പരിപാടികളും ഉണ്ടാകും. ഇതോടൊപ്പം അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കുമെന്ന് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ, അക്കാഡമിക് ഡയറക്ടർ സി. വിജയകുമാരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. വരദ ബി. മേനോൻ, വിഷ്ണു സായ് മേനോൻ, പ്രിൻസിപ്പാൽ സിജി പി.എസ്, വൈസ് പ്രിൻസിപ്പൽ പി.എസ്. മോഹനൻ, പി.ടി.എ പ്രസിഡന്റ് എം.എ. മോഹനൻ എന്നിവർ അറിയിച്ചു.