 
വടക്കാഞ്ചേരി: ആടുകളെ തെരുവ് നായകൾ കടിച്ച് കൊലപ്പെടുത്തി. കുമ്പളങ്ങാട് വ്യാസ കോളേജിന് സമീപം ചുങ്കത്ത് സതീശൻ എന്നയാളുടെ വീട്ടിലെ ആടിനെയും ആട്ടിൻകുട്ടിയെയുമാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ഇവയെ തീറ്റിക്കുന്നതിനായി വിട്ടയച്ചതായിരുന്നു. കൂട്ടമായെത്തിയ തെരുവുനായ്ക്കളാണ് ആടുകളെ വളഞ്ഞിട്ട് അക്രമിച്ചത്. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും നായ്ക്കൾ ആടുകളെ കൊന്നിരുന്നു.