photo
ലോക വയോജന ദിനവുമായി ബന്ധപ്പെട്ട് കൊറ്റനെല്ലൂർ ജി.വി.എച്ച്.എസ്.എ.എസ് സ്‌കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സുകൃതം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളെ സന്ദർശിച്ചപ്പോൾ.

കൊറ്റനെല്ലൂർ: ലോക വയോജന ദിനവുമായി ബന്ധപ്പെട്ട് ജി.വി.എച്ച്.എസ്.എ.എസ് സ്‌കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സുകൃതം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളെ സന്ദർശിച്ചു.

സുകൃതം ചാരിറ്റബിൾ ട്രസ്റ്റിൽ സംഘടിപ്പിച്ച ചടങ്ങ് പ്രസിഡന്റ് ബാലൻ അമ്പാടത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.സി. അശോകൻ, വൈസ് പ്രസിഡന്റ് സി.കെ. വാസുദേവൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷെമീർ, വിദ്യാർത്ഥികളായ ഉമാമഹേശ്വരി, വിപുൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കൊണ്ടുവന്ന കേക്ക് മുറിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.