1
ചെറുതുരുത്തി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചെറുതുരുത്തി: ചേലക്കര എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ചെറുതുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി. സാബിറ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി. സുചിത്ര, ബ്ലോക്ക് പഞ്ചായത്തംഗം പി.എം. നൗഫൽ, പഞ്ചായത്തംഗങ്ങളായ ടി.എ. യൂസഫ്, താജുന്നീസ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിർമ്മലാദേവി സ്വാഗതവും ഡോ. വി. ലത നന്ദിയും പറഞ്ഞു.