medi

തൃശൂർ : വയോജന പരിപാലനം കരിക്കുലത്തിന്റെ ഭാഗമാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ വയോജന പരിപാലനം കൈകാര്യം ചെയ്യാൻ പൊതുസമൂഹത്തെ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. തൃശൂർ ഗവ.മെഡിക്കൽ കോളേജ് ജെറിയാട്രിക് കെയർ സെന്ററിൽ സംഘടിപ്പിച്ച വയോജന ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബോധവത്കരണത്തിലൂടെ ഇത് സാദ്ധ്യമാക്കാനുള്ള നടപടി സ്വീകരിക്കും. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ കോളേജുകളിൽ വയോ ക്ലബ്ബുകൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയോജന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.ഷീല അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി മുഖ്യപ്രഭാഷണം നടത്തി. ഡോ.സലിം പി.എം, ഡോ.നിഷ എം.ദാസ്, ഡോ.റെനി ഐസക് എന്നിവർ പങ്കെടുത്തു.