
തൃശൂർ : ജീവനക്കാരോടും അദ്ധ്യാപകരോടും, സർക്കാർ സ്വീകരിച്ചുവരുന്ന വഞ്ചനാപരമായ നിലപാട് ഉടൻ അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ.നാരായണൻ. മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ, മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്.മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.എം.ഷിബു, ബ്രാഞ്ച് സെക്രട്ടറി പി.ബിബിൻ, ബ്രാഞ്ച് ട്രഷറർ വി.എ.ഷാജു, എം.ജി.രഘുനാഥ്, കെ.ആർ.ഉണ്ണിക്കൃഷ്ണൻ, ബബിത സി.ആർ, നിഷാർ മുഹമ്മദ് എം.എ, ടി.സി.രഘുനാഥ്, എം.സുധീർ, ടി.സി.രമേശ്, സി.കെ.നാരായണൻ, കെ.ടി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.