onamkali

ചാലക്കുടിയിൽ നടന്ന ഓണംകളി മത്സരം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ജനനി സാംസ്‌കാരിക വേദി ഒരുക്കിയ കലാഭവൻ മണി സ്മാരക ഓണംകളി മത്സരം വർണാഭമായി. ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയതു. ഇത്തരം കലാസംരംഭങ്ങളെ നെഞ്ചോടു ചേർത്ത അതുല്യ പ്രതിഭയായിരുന്നു കലാഭവൻ മണിയെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അദ്ദേഹത്തിന്റെ മണ്ണിൽ ഓണംകളി പോലെയുള്ള തനതായ കലാപ്രകടനം ഒരുക്കിയത് അഭിനന്ദനാർഹമാണ്. അദ്ദേഹം തുടർന്ന് പറഞ്ഞു. ചെയർമാൻ ടി.വി. ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മേഖലയിൽ മികവ് പുലർത്തിയ വ്യക്തികളെ ആദരിച്ചു. ചികിത്സാ സഹായങ്ങളും വിതരണം ചെയ്തു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്, സിനിമാതാരം വിവേക് ഗോപൻ, സംവിധായകൻ വിഷ്ണു, ജനറൽ കൺവീനർ കെ.ജി. സുന്ദരൻ, വി.ആർ. സത്യവാൻ, സുനിൽ കാരാപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.