എടമുട്ടം: കൊടുങ്ങല്ലൂർ പൊലീസ് സബ്ബ് ഡിവിഷൻ എടമുട്ടം ആൽഫയിൽ സംഘടിപ്പിച്ച വയോജന ദിനാചരണം ഡിവൈ.എസ്.പി സലീഷ് ശങ്കരൻ ഉദ്ഘാടനം ചെയ്തു. മുഴുവൻ വയോജനങ്ങൾക്കും സ്‌നേഹപുടവയും മധുരപലഹാരങ്ങളും വിതരണം ചെയ്തു. മതിലകം റാഫിയുടെ നേതൃത്വത്തിൽ സംഗീതവിരുന്നും നടന്നു. ആൽഫ ചെയർമാൻ കെ.എം. നൂർദ്ദീൻ, എസ്.ഐ: സന്തോഷ്, ഷെമീർ എളേടത്ത്, ഹിലാൽ കുരിക്കൽ, സുരേഷ് ശ്രീധരൻ, താഹിറ മുജീബ്, സുഗതൻ കെ.കെ എന്നിവർ സംബന്ധിച്ചു.