 
ചാലക്കുടി പാലസ് റോഡിന്റെ നവീകരണത്തിന് തുടക്കം കുറിക്കുന്നു.
ചാലക്കുടി: ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മുതൽ താലൂക്ക് ആശുപത്രിവരെയുള്ള റോഡ് നവീകരിക്കുന്നു. വിവിധ ഘട്ടങ്ങളായാണ് റോഡ് നവീകരിച്ച് ഗതകാല പ്രതാപത്തിലേയ്ക്ക് കൊണ്ടുവരുന്നത്. ഇരുഭാഗവും ശുചീകരിക്കൽ, അലങ്കാര വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, സിഗ്‌നൽ ബോർഡുകൾ സ്ഥാപിക്കൽ, വളവുകളിൽ കണ്ണാടി ഘടിപ്പിക്കൽ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി വരുന്നത്. ചാലക്കുടി സെന്റ് ജെയിംസ് അക്കാഡമി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. വാർഡ് കൗൺസിലർ വി.ജെ. ജോജിയാണ് ഇതിനു മുൻകൈയെടുക്കുന്നത്. ഒന്നാംഘട്ട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം അക്കാഡമി ഡയറക്ടർ ഫാ. മനോജ് നിർവഹിച്ചു. നഗരസഭാ കൗൺസിലർ വി.ജെ. ജോജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാർ, എ.എസ്. ജഗതീശ്വര സ്വാമി, കെ. മുരാരി, വിത്സൻ കല്ലൻ ,ആർ. അരവിന്ദ് എന്നിവർ സംസാരിച്ചു.