കൊടുങ്ങല്ലൂർ: സി.പി.എം പ്രവർത്തകനായിരുന്ന ടി.എസ്. മുരളീധരന്റെ ഇരുപത്തിരണ്ടാമത് രക്തസാക്ഷി ദിനം സി.പി.എം കൊടുങ്ങല്ലൂർ മേത്തല ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു. രണ്ട് ലോക്കൽ കമ്മിറ്റികളുടെയും 30 ബ്രാഞ്ചുകളിൽ രാവിലെ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗം കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. വൈകിട്ട് ശൃംഗപുരം സെന്ററിൽ നിന്ന് ആരംഭിച്ച ബഹുജന റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എൽത്തുരുത്ത് ക്ഷേത്ര പരിസരത്ത് നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. നാസർ കൊളായി, ഏരിയ സെക്രട്ടറി കെ.കെ. അബീദലി, അമ്പാടി വേണു, വി.കെ. ബാലചന്ദ്രൻ, കെ.എസ്. കൈസാബ്, ഷീല രാജ്കമൽ, ടി.പി. പ്രബേഷ് എന്നിവർ പ്രസംഗിച്ചു.