sreya

ചാലക്കുടി: ശ്രേയ കെ.സുഗതന് വീണ്ടും തിളങ്ങുന്ന വിജയം. ഹൈദരാബാദ് കേന്ദ്ര സർവകലാശാല സ്‌കൂൾ ഒഫ് സോഷ്യൽ സയൻസിൽ നിന്ന് എം.എ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഒന്നാം റാങ്കും മൂന്ന് സ്വർണ മെഡലും നേടി. ചാലക്കുടി കാർമൽ സ്‌കൂളിൽ നിന്നും 1200ൽ 1200 മാർക്ക് വാങ്ങിയാണ് പ്ലസ്ടു പരീക്ഷ വിജയിച്ചത്. ചാലക്കുടി പോസ്റ്റ് ഓഫീസിൽ ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റർ ഐ.ക്യു റോഡിൽ കാമറ്റത്തിൽ കെ.എസ്.സുഗതന്റെയും ചാലക്കുടി എൽ.ഐ.സി ഉദ്യോഗസ്ഥ ബിന്ദു സുഗതന്റെയും മകളാണ്. ചാലക്കുടി എസ്.എൻ ട്രസ്റ്റ് പ്രസിഡന്റും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനുമായ കെ.കെ.ബാലൻ മുത്തച്ഛനാണ്.