
കൊടുങ്ങല്ലൂർ: ടി.എൻ. ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ടി.എൻ. ജോയ് അനുസ്മരണം സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് അന്നേ ദിവസം അഡ്വ. വി.എൻ. ഹരിദാസിന്റെ ഭരണഘടന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം എന്ന പുസ്തകത്തെക്കുറിച്ചുള്ള സെമിനാർ ഉണ്ടാകും. വൈകിട്ട് 4.30ന് പണിക്കേഴ്സ് ഹാളിലാണ് പരിപാടി. ഫൗണ്ടേഷൻ ചെയർമാൻ വി.കെ. ശ്രീരാമൻ അദ്ധ്യക്ഷനാകും. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. രേഖ രാജ്, അഡ്വ.ഹരീഷ് വാസുദേവൻ, അഡ്വ.ആതിര പി.എം തുടങ്ങിയവർ പങ്കെടുക്കും.