
കയ്പമംഗലം : ഗാന്ധിജയന്തി ദിനത്തിൽ ഗാർഡിയൻ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടന്ന സൗജന്യ കാർഡിയോളജി, ഇ.എൻ.ടി രോഗ നിർണയ ക്യാമ്പ് കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഡയറക്ടർ ബിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിനൂബ്, ആശുപത്രി വികസന സമിതി അംഗങ്ങളായ വിശ്വനാഥൻ, നസീർ, സത്യൻ, ഷംസുദ്ദീൻ, ഹോസ്പിറ്റൽ എം.ഡി ഡോ.അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ചീഫ് കാർഡിയോളജിസ്റ്റ് ഡോ.സുധീർ, ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് ഡോ.ഹരീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി.