 
തൃശൂർ: വർഗീയതയെ ചെറുക്കാൻ, സ്വാശ്രയത്വം കൈവരിക്കാൻ ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന സന്ദേശവുമായി എൻ.സി.പി ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ നടുവിലാൽ കോർപറേഷൻ സ്‌ക്വയറിൽ പ്രാർത്ഥനാ യോഗം നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് അദ്ധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ, എ.വി. വല്ലഭൻ, അഡ്വ. രഘു കെ. മാരാത്ത്, ഇ.എ. ദിനമണി, എം. പത്മിനി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആർ. സജിത്ത്, ജില്ലാ ഭാരവാഹികളായ സി.വി. ബേബി, സി.എൽ. ജോയ്, ടി.എ. മുഹമ്മദ് ഷാഫി, ടി.ജി. സുന്ദർലാൽ, എ.എൽ. ജേക്കബ്, ഇ.പി. സുരേഷ്, കെ.വി. പ്രവീൺ, യു.കെ. ഗോപാലൻ, സി.കെ. രാധാകൃഷ്ണൻ, ഇ.എസ്. ശശിധരൻ, വി.എം. നയന, കെ.എം. സൈനുദ്ദീൻ, സി.കെ. ബാലകൃഷ്ണർ എന്നിവർ പങ്കെടുത്തു. എൻ.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൽസ യു. അമ്പ്രയിൽ, സേവാദൾ സംസ്ഥാന ചെയർപേഴ്‌സൺ അഡ്വ. എം. പ്രതിഭ, ഫൗസിയ അൻവർ എന്നിവർ സർവമത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.