 
തൃശൂർ: ലോകജനത ഗാന്ധിയൻ മൂല്യങ്ങളിലേക്ക് അടുക്കുമ്പോൾ മോദി ഭരണം ഗാന്ധിയൻ മൂല്യങ്ങളെ തമസ്‌കരിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ പോരാടാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ഗാന്ധി ജയന്തി ദിനാചരണം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ , രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി. പോൾ, ഡോ. നിജി ജസ്റ്റിൻ, സി.ഐ. സെബാസ്റ്റ്യൻ , കെ. ഗോപാലകൃഷ്ണൻ, കെ.കെ. ബാബു, സിജോ കടവിൽ, കെ.എച്ച്. ഉസ്മാൻഖാൻ, ടി.കെ. ശിവശങ്കരൻ, സുബി ബാബു, ബൈജു വർഗീസ്, എൻ.പി. രാമചന്ദ്രൻ, സജി പോൾ മാടശ്ശേരി, സി.ഡി. ആന്റസ്, ടി.കെ. ശിവശങ്കരൻ, സജീവൻ കുരിയച്ചിറ എന്നിവർ പ്രസംഗിച്ചു. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിൽ പ്രത്യകം പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.