th

ചേർപ്പ്: നവരാത്രിയോടനുബന്ധിച്ച് തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ നടന്ന അഖില കേരള അക്ഷരശ്ലോക മത്സരത്തിൽ മലപ്പുറം വെട്ടിക്കാട്ട് മന ഡോ: വി.എം.ദാമോദരൻ ഒന്നാം സ്ഥാനം നേടി. ഒറ്റപ്പാലം അമൃത ഭാരതി അക്ഷരശ്ലോക സമിതിയിലെ അമൃത, വാഴക്കുളം കാവ്യ കലാകേന്ദ്രത്തിലെ ശർമ്മിള സന്ദീപ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ പെരുവനം കുണ്ടൂർ സ്മാരക സദസിലെ വേദിക വിജയകുമാർ, വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ പി.ശ്രീലക്ഷ്മി, അമൃത ഭാരതിയിലെ കെ.എസ്.ഗോപിശങ്കർ എന്നിവർ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങൾ നേടി. സബ് ജൂനിയർ വിഭാഗത്തിൽ കുണ്ടൂർ സദസിലെ പി.മേധ, കാവ്യ കലാകേന്ദ്രത്തിലെ പി.ആർ.ഭദ്ര , വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ വൈഷ്ണവി റാം എന്നിവർ വിജയികളായി. ദേവസ്വം സെക്രട്ടറി എ.എ.കുമാരൻ സമ്മാനദാനം നടത്തി. തുടർന്ന് മുംബയ് നൃത്യാംഗൻ അക്കാഡമിയുടെ നൃത്തനൃത്ത്യമുണ്ടായിരുന്നു.