
ചേർപ്പ്: ഐ.എൻ.ടി.യു.സി പാറളം മണ്ഡലം കമ്മിറ്റി നടത്തി ഗാന്ധി ജയന്തി ദിനാചരണം കെ.പി.സി.സി അംഗം എം.കെ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാലമുരളി അദ്ധ്യക്ഷത വഹിച്ചു. സമകാലിക ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ ടി.കെ.പൊറിഞ്ചു മുഖ്യപ്രഭാഷണം നടത്തി. എ.പി.രാമകൃഷ്ണൻ, ടി.എം.മോഹനൻ, സി.മണി, പ്രകാശൻ എന്നിവർ പ്രസംഗിച്ചു.