av

അവിണിശേരി : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോൺഗ്രസ്‌ അവിണിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനക്കല്ല് സെന്ററിലും, പെരിഞ്ചേരി പാറ സ്കൂൾ പരിസരത്തും പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി. കോൺഗ്രസ്‌ നേതാവ് സുനിൽ ലാലൂർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.പി.അനൂപ് അദ്ധ്യക്ഷ വഹിച്ചു. കെ.ആർ.ശ്രീനിവാസൻ, എ.ബി.അനീഷ്, പ്രിയൻ പെരിഞ്ചേരി, കെ.പി.സൂരജ് , ശ്രീജിത്ത്‌, ജിനിഷ് ചെറുവത്തേരി, മിഥുൻ റാസ് , ദിലീപ് വട്ടമാവ് , ചന്തു സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു