madrupooja

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ ചെങ്ങാലൂരിൽ നടന്ന മാതൃപൂജ.

പുതുക്കാട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ മാതൃപൂജ നടത്തി. സ്‌കൂളിന്റെ കീഴിലുള്ള 19 ഗ്രാമസമിതികളുടെ സഹകരണത്തോടെ നെല്ലായി കൊളത്തൂർ കാവല്ലൂർ ഓഡിറ്റോറിയം, ചെങ്ങാലൂർ ബാബുരാജ് ഓഡിറ്റോറിയം, ആറാട്ടുപുഴ മുരളി ഓഡിറ്റോറിയം, ആമ്പല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലായിരുന്നു മാതൃപൂജ. കൊളത്തൂരിൽ സുനിൽ മടവാക്കര, ചെങ്ങാലൂരിൽ ശബരിഗിരീശരൻ പാലയ്ക്കൽ, ആമ്പല്ലൂരിൽ ശ്രീകാന്ത് ഗുരുപുദം, ആറാട്ടുപുഴയിൽ എം.ആർ. ബിജോയ് എന്നിവർ സന്ദേശം നൽകി. നാല് കേന്ദ്രങ്ങളിലായി ശ്രീരാമകൃഷ്ണ വിദ്യാനികേതനിലേയും ഇതര വിദ്യാലയങ്ങളിലേയുമായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ ആചര്യന്മാരുടെ നിർദ്ദേശാനുസരണം മാതാക്കളുടെ പാദപൂജ ചെയ്തു. നാല് കേന്ദ്രങ്ങളിലും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉദ്ഘാടനചടങ്ങുകളും ഉണ്ടായിരുന്നു.