തൃശൂർ: ഗാന്ധി തന്റെ ജീവിതത്തിലൂടെ നമുക്കു കാണിച്ചുതന്ന ആശയങ്ങൾ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജീവിതത്തിൽ പകർത്തേണ്ടതാണെന്നും സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മതബോധന പ്രസ്ഥാനമായ മാർ അപ്രേം സൺഡേ സ്‌കൂൾ സംഘടിപ്പിച്ച ഗാന്ധി സ്മൃതി പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു. ഗാന്ധിജിയും മാർ അബിമലേക് തിമൊഥെയൂസ് തിരുമേനിയും തമ്മിലുള്ള ബന്ധം നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്യവേ അനുസ്മരിച്ചു. ഗാന്ധി സന്ദേശ പദയാത്ര മണ്ണുത്തി എ.എസ്.ഐ സണ്ണി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗാന്ധിജിയുടെ ജീവിതത്തെ ഫാ. വിനോദ് തിമോത്തി, എ.എം. ആന്റണി, റിന്റോ ജോസ് എന്നിവർ സംസാരിച്ചു.