പാലപ്പിള്ളി: മൂരിക്കുട്ടിയെ പുലി കൊന്ന നിലയിൽ കണ്ടെത്തി. ചൊക്കന എസ്റ്റേറ്റിലെ തൊഴിലാളികളുടെ താമസ സ്ഥലത്തിനടുത്തുള്ള അങ്കണവാടിയോട് ചേർന്ന റബ്ബർ തോട്ടത്തിലാണ് മൂരിക്കുട്ടിയുടെ ജഡം ശനിയാഴ്ച ഉച്ചതിരിഞ്ഞ് കണ്ടെത്തിയത്. മാട്ടുമ്മൽ ബഷീറിന്റെ മൂരിക്കുട്ടിയെയാണ് പുലി കൊന്നത്. ജഡത്തിന്റെ കുറേഭാഗം പുലി തിന്ന നിലയിലാണ്. വനപാലകർ സ്ഥലത്തെത്തി പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.