crime

മുപ്ലിയം: മുനിയാട്ടുകുന്ന് ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം. ക്ഷേത്രത്തിന്റെ മുൻപിൽ സ്ഥാപിച്ച ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ശനിയാഴ്ച വൈകിട്ട് ക്ഷേത്രത്തിലെത്തിയ ഭാരവാഹികളാണ് മോഷണം നടന്നതായി കണ്ടത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിലെ ചട്ടുകം ഉപയോഗിച്ചാണ് ഭണ്ഡാരം തകർത്തിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ വരന്തരപ്പിള്ളി പൊലീസിൽ പരാതി നൽകി. ഒന്നര വർഷം മുമ്പും ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം നടന്നിരുന്നു.