തൃശൂർ: കേരള നവോത്ഥാനത്തിന്റെ ഉദയം ഹിന്ദു സമൂഹത്തിലാണെന്നും, പറയിപെറ്റ പന്തിരുകുലത്തിന്റെ പാരമ്പര്യമുള്ള ഹിന്ദു സമൂഹത്തിന് നവോത്ഥാനത്തിന്റെ പാഠം മാറ്റാരിൽ നിന്നും ഉൾക്കൊള്ളേണ്ട ആവശ്യമില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ പഠന ശിബിരത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിൽ ജാതീയത നിലനിന്നിരുന്നുവെന്നുള്ളത് സത്യമാണ്. എന്നാൽ അതിനെ ഇല്ലായ്മ ചെയ്യാൻ സമൂഹത്തിൽ എന്നും പ്രവർത്തിച്ചിട്ടുള്ളത് ഹിന്ദു ആദ്ധ്യാത്മിക ആചാര്യന്മാരും ഹിന്ദു നവോത്ഥാന നായകരുമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരൻ, സംസ്ഥാന സെക്രട്ടറി എം.വി.മധുസൂദനൻ, മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ഷീബ ശിവദാസൻ, എ. എ. ഹരിദാസ്, പ്രസാദ് കാക്കശേരി തുടങ്ങിയവർ സംസാരിച്ചു.